‘ലെറ്റേഴ്സ് ടു സെൽഫ്’ എന്ന് പേരിട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കവിതാസമാഹാരം ഈ മാസത്തിൽ പുറത്തിറങ്ങും. കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് ഈ മാസം പുറത്തിറങ്ങുത്. ഫിംഗർപ്രിന്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം വിവർത്തനം ചെയ്യുന്നത് കൾച്ചറൽ ജേർണലിസ്റ്റും ചരിത്രകാരിയുമായ ഭാവ്ന സോമയ്യയാണ്. 2020 ൽ മോഡി രചിച്ച ‘ലെറ്റേഴ്സ് ടു മദർ’ എന്ന പുസ്തകവും ഭാവ്ന സോമയ്യയാണ് വിവർത്തനം ചെയ്തത്.
ഇതിനോടകം ഗുജറാത്തി ഭാഷയിൽ നിരവധി പുസ്തകങ്ങൾ നരേന്ദ്ര മോഡി രചിച്ചിട്ടുണ്ട്. മോഡിയുടെ രചനകളിൽ എക്സാം വാരിയർ എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്ക വിദ്യാർത്ഥികളുടെ സമ്മർദ്ദം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് നരേന്ദ്ര മോഡി എക്സാം വാരിയർ എന്ന പുസ്തകം രചിച്ചത്.