കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവർത്തകരും പ്രതിഷേധ മാർച്ചിനെത്തിയത്.
പാർലമെൻറിൽ പ്രതിഷേധിച്ച ശേഷമാണ് എംപിമാർ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഈ സമയത്ത് ദില്ലി പോലീസ് എംപിമാരെ തടഞ്ഞു. അതോടെ ബാരിക്കേഡുകൾ മറിച്ചിട്ടു മുൻപോട്ടു പോകാൻ ശ്രമിച്ച എംപിമാരും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. നാഷണൽ ഹെറാൾഡിലെ ഇ ഡി റെയിഡിനും വിലക്കയറ്റത്തിനുമെതിരാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.