റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് വർധിപ്പിച്ചു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. ഇത്തവണ 0.50 ശതമാനമാണ് വർധിപ്പിച്ചത്. ഇതോടുകൂടി റിപ്പോ നിരക്ക് 5.40 ശതമാനമായി വർധിച്ചു. രാജ്യത്ത് ആറുമാസക്കാലമായി ഉയർന്നു നിൽക്കുന്ന പണപെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് വർധനയ്ക്ക് കാരണം.
ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണിൽ 7.01ശതമാനമായിരുന്നു. ആർബിഐയുടെ പ്രഖ്യാപനം വരുംമുമ്പെതന്നെ ബങ്കുകൾ വായ്പാ പലിശ ഉയർത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറൽ റിസർവിന്റെ യോഗത്തിൽ മുക്കാൽ ശതമാനം വർധനവാണ് പ്രഖ്യാപിച്ചത്. കോവിഡിന് തൊട്ടുമുൻപ് റിപ്പോ നിരക്ക് 5.15 ശതമാനമായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 6.7 ശതമാനാമാണ്. വളർച്ച 7.2 ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.