രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവചരിത്രം 2022 അവസാനത്തോടെ പുറത്തിറക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ്. ദ്രൗപതി മുർമുവിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും മാതൃകയാണെന്ന് പെൻഗ്വിൻ പ്രസ് പ്രസാധകനായ മേരു ഗോഖലെ പറഞ്ഞു. ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയെ കുറിച്ചുള്ള പുസ്തകം ചരിത്രപരമാണെന്ന് എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ സന്ദീപ് സാഹു പറഞ്ഞു.
ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി എന്നതിന് പുറമെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളും ദ്രൗപതി മുർമുവിനുണ്ട്. ജാർഗഢ് ഗവർണറായിരുന്ന മുർമു മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.