സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ നൽകുന്നതിൽ സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡം കൊണ്ടുവന്നു. വിരമിച്ച ശേഷം ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ പെൻഷൻ തടഞ്ഞുവെക്കുകയോ, പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തത്. ധനകാര്യവകുപ്പാണ് കെഎസ്ആർ മൂന്നാം ഭാഗത്തിൽ 2,3,59 എന്നീ ചട്ടങ്ങൾ ഭേദഗതി ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥർ സർവീസ് കാലത്ത് സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെങ്കിൽ നിലവിൽ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽ നിന്നാണ് ഈ സാമ്പത്തിക നഷ്ടം ഈടാക്കുന്നത്. എന്നാൽ ചട്ടം ഭേദഗതി ചെയ്തതിലൂടെ സർക്കാർ ഉദ്യോഗസ്ഥർ വരുത്തുന്ന ഈ സാമ്പത്തിക നഷ്ട്ടം പെൻഷനിൽ നിന്നായിരിക്കും ഈടാക്കുക. പി എസ് സിയുമായി കൂടിയാലോചിച്ചാണ് പെൻഷൻ തടയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. പെൻഷൻ തടയുന്നതിനുമുൻപ് പെൻഷൻ വാങ്ങുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകും. പെൻഷൻ വാങ്ങുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷം പിഎസ് സിയുമായി കൂടിയാലോചിച്ചാണ് പെൻഷൻ തടയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.