പീഡന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് രാജൻ അധ്യാപികയുടെ നഗ്നഫോട്ടോകൾ എടുത്തിരുന്നു. ഈ ഫോട്ടോകൾ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലു വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. പണം കവർന്നതിന് പുറമെ യുവതിയുടെ സ്വർണവും മൊബൈൽ ഫോണും രഞ്ജിത്ത് രാജൻ തട്ടിയെടുത്തു.
രഞ്ജിത്തിന് പുറമെ സമാനമായ രീതിയിൽ പണം തട്ടിയെടുത്ത മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിസ വാഗ്ദാനം ചെയ്ത് നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റ് പാറയിൽ പുത്തൻപുരയിൽ സ്റ്റാലിൻ മാത്യുവിനെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഇയാൾ പലരിൽനിന്നായി 30 ലക്ഷത്തിലധികം രൂപ ഈ രീതിയിൽ തട്ടിയെടുത്തിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് സ്റ്റാലിൻ മാത്യു വിസ തട്ടിപ്പ് നടത്തിയത്. പണവുമായി കടന്നുകളഞ്ഞ സ്റ്റാലിൻ മാത്യു ഇപ്പോൾ ഒളിവിലാണ്.