കോൺഗ്രസ് ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ പാർട്ടിയിൽനിന്ന് രാജിവെച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ ആർ രാജഗോപാൽ റെഡ്ഢിയാണ് രാജിവെച്ചത്. അടുത്ത വര്‍ഷം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാജ്ഗോപാല് റെഡ്ഢിയുടെ രാജി കോണ്‍ഗ്രസിന് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. മുൻ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായുമായി കഴിഞ്ഞ ദിവസം കെ ആർ രാജഗോപാൽ റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കെ ആർ രാജഗോപാൽ റെഡ്ഢി രാജി വെച്ചത്. രാജഗോപാൽ റെഡ്ഢി അധികം വൈകാതെ ബിജെപിയിലെത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ടിആര്‍എസില്‍ നിന്നും വരും ദിവസങ്ങളിൽ കൂടുതല്‍ നേതാക്കളും എംഎല്‍എമാരും ബിജെപിയിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബിജെപി നേതാവ് നച്ചരാജു സുഭാഷ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണം ബിജെപിക്ക് നല്‍കുമെന്നും നച്ചരാജു പറഞ്ഞു.