സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്നിരുന്ന അതിശക്തമായ മഴയുടെ തീവ്രത കുറയുന്നു. പത്ത് ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് കോട്ടയം, ഇടുക്കി, എറണാംകുളം ജില്ലകളിലേക്ക് മാത്രമായി ചുരുക്കി. അതേസമയം തിരുവനതപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ ഓഗസ്റ്റ് നാലിന് കണ്ണൂർ,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് കേരളത്തിൽ എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. അതേസമയം മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശ ങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.