സ്വാതന്ത്ര്യ സമരത്തിൽ ബിജെപിക്ക് പങ്കില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കും; സീതാറാം യെച്ചൂരി
ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുമെന്നും ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നതെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ഉൾപ്പടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു. പാർലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാം തകർക്കുന്നു
എംപിമാരെ പുറത്താക്കിയ നടപടി അപലപിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.