സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
ഭരണഘടനയെ അധിക്ഷേപിച്ച ചങ്ങന്നൂര് എംഎല്‍എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ജിയിലെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും ഫയലില്‍ സ്വീകരിക്കാകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
ഒരു എം എല്‍ എ യെ അയോഗ്യനാക്കാന്‍ നിയമത്തില്‍ എന്ത് വ്യവസ്ഥയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു . ജനപ്രതിനിത്യ നിയമപ്രകാരം ഒരു എം.എല്‍.ഐയെ എങ്ങനെ അയാഗ്യനാക്കുമെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് അറിയുന്നതിനായി കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റി