സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ തെറ്റെന്ന് തെളിഞ്ഞാലും പിൻവലിക്കാത്ത അവസ്ഥ ശരിയല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കൂട്ട്’ പദ്ധതി ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ കുട്ടികളടക്കം സൈബർ ലോകത്തെ അടുത്ത് പരിചയപ്പെടുന്നു. സൈബർ ഇടങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ചെറിയ കുട്ടികളടക്കം സൈബർ ലോകത്തെ അടുത്ത് പരിചയപ്പെടുന്നു. സൈബർ ഇടങ്ങളിൽ ചതിക്കുഴികൾ നിരവധിയാണ്. ഇക്കാര്യത്തിൽ കുട്ടികളെയാണ് അധികവും ബോധവത്കരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സൈബർ ലോകത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
എല്ലാവരുടെയും കൈയ്യിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉണ്ട്. എല്ലാവരും സൈബർ ലോകവുമായി നിരന്തരം ഇടപെടുന്നുമുണ്ട്. എന്നാൽ പലരും ഇതിന്റെ ദൂശ്യവശം തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. കുട്ടികളാണ് ചതിക്കുഴികളിൽ പെടുന്നവരിൽ അധികവും. ഓൺലൈൻ ചതിക്കുഴികളിൽ വീണ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. ശരിയല്ലാത്ത ഒരു കാര്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ പിൻവലിക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ തെറ്റാണെന്ന് തെളിഞ്ഞ് കഴിഞ്ഞും അത്തരം പോസ്റ്റുകൾ തുടരുന്നത് ശരിയായ നടപടിയല്ലെന്നും ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണാവകാശം ഉള്ളവർ അത് ശ്രദ്ധിച്ചാൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.