ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തപ്പോൾ ഉടൽ സിനിമയിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിയായി. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ആർ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ
മികച്ച രണ്ടാമത്തെ ചിത്രം – ഋ (സംവിധാനം ഫാ. വർഗീസ് ലാൽ, നിർമാണം ഡോ. ഗിരീഷ് രാംകുമാർ)
മികച്ച സ്വഭാവ നടൻ- രാജു തോട്ടം (ഹോളിഫാദർ)
മികച്ച സ്വഭാവ നടി- നിഷ സാരംഗി (പ്രകാശൻ പറക്കട്ടെ)
മികച്ച ഛായാഗ്രാഹകൻ- ലാൽ കണ്ണൻ (തുരുത്ത്)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാൾ (ജാൻ എ മൻ)
മികച്ച അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവൽ (ഋ)
മികച്ച ഗാനരചയിതാവ്- പ്രഭാവർമ (ഉരു, ഉൾക്കനൽ)
സംഗിത സംവിധാനം (ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
മികച്ച പശ്ചാത്തല സംഗീത സംവിധാനം- ബിജിബാൽ (ലളിതം സുന്ദരം, ജാൻ എ മൻ)
മികച്ച ഗായകൻ- വിനീത് ശ്രീനിവാസൻ (മധുരം, പ്രകാശൻ പറക്കട്ടെ)
മികച്ച ഗായികമാർ- അപർണ രാജീവ് (തുരുത്ത്), മഞ്ജരി (ആണ്, ഋ)
ചിത്രസംയോജനം- മഹേഷ് നാരായണൻ. രാജേഷ് രാജേന്ദ്രൻ (നായാട്ട്)
കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം- എം ആർ രാജാകൃഷ്ണൻ (ധരണി)
വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മികച്ച മേക്കപ്പ്- റോണക്സ് സേവ്യർ ( സാറാസ്, നായാട്ട്)
നവാഗത സംവിധായകർ – വിഷ്ണു മോഹൻ (മേപ്പടിയാൻ), ബ്രൈറ്റ് സാം റോബിൻ (ഹോളിഫാദർ)
മികച്ച ബാലചിത്രം- കാടകലം (സംവിധാനം- സഖിൽ രവീന്ദ്രൻ)
മികച്ച ബാലതാരം (ആൺ)- സൂര്യ കിരൺ പി ആർ (മീറ്റ് എഗെയ്ൻ)
മികച്ച ബാലതാരം (പെൺ)- ആതിഥി ശിവകുമാർ (നിയോഗം)
മികച്ച അഭിനേതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം – ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ)