ഏജൻസിയിലെ ജീവനക്കാരുടെ നിർദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ. കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്ന് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിലായവർ പറഞ്ഞു. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവത്തിൽ ഇതുവരെ അഞ്ച് പരാതികളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണസംഘം കോളേജിൽ എത്തി പരിശോധന നടത്തിയിരുന്നു. വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. കമ്മീഷൻ അംഗങ്ങൾ കോളേജിലെത്തി വിശദാംശങ്ങളും തേടിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മീഷനുകളും കേസെടുത്തിരുന്നു.