കൊളംബോ: ശ്രീലങ്കയിലെ ഇന്ധന ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ ദേശിയ ക്രിക്കറ്റ് താരം ചാമിക കരുണരത്നെ. രണ്ടു ദിവസം ക്യൂവിൽ നിന്ന ശേഷമാണ് കരുണരത്നെക്ക് ഇന്ധനം ലഭിച്ചത്. ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളോളം ക്യൂവിൽ നിന്നാണ് പലർക്കും ഇന്ധനം ലഭിക്കുന്നത്.
“രണ്ടു ദിവസമായി ക്യൂവിൽ നിൽക്കുകയാണ്. ഇന്ന് ഭാഗ്യത്തിന് ലഭിച്ചു. പതിനായിരം രൂപക്ക് പെട്രോളടിച്ചാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ സഞ്ചരിക്കാനാകൂ. പരിശീലനത്തിനു പോലും ഇറങ്ങാൻ സാധിക്കുന്നില്ല”- എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.