പാലക്കാട്: പാലക്കാട് ജില്ലയിലെ ബിജെപി ഗ്രൂപ്പിസത്തിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത മഹിളാ മോർച്ച നേതാവ് ശരണ്യയെന്ന് പോലീസ് പിടികൂടിയ പ്രീതി പ്രജീവ്. പോലീസ് പിടികൂടുന്നതിന് മുന്നേ പുറത്തുവിട്ട വീഡിയോയിലാണ് പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് ശരണ്യയെന്ന പ്രജീവ് വെളിപ്പെടുത്തിയത്.
പാലക്കാട് നടന്ന ബിജെപി പരിപാടിയിൽ പ്രവർത്തകരെ എത്തിക്കുന്നതിൽ ശരണ്യ വീഴ്ച വരുത്തിയിരുന്നു. ഇതിനെതിരെ ബി ജെ പി മണ്ഡലം പ്രസിഡന്റും മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റും ശരണ്യയെ ശകാരിച്ചു. ബിജെപി സംസ്ഥന നേതാക്കളും ശരണ്യയെ ശകാരിച്ചു. ഇത് ശരണ്യക്ക് ബുദ്ധിമുട്ടുണ്ടാക്കി. തന്നോട് ശരണ്യ സങ്കടത്തോടെ ഇതെല്ലം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും താൻ പോലീസിനോട് പറയുമെന്നും പ്രജീവ് പറയുന്നു. താനും ശരണ്യയും ഇഷ്ടത്തിലായിരുന്നു. ശരണ്യ നിരന്തരം വീട്ടിൽ വരാറുണ്ടെന്നും അങ്ങനെയാണ് പരിചയപെട്ടതെന്നും പ്രജീവ് പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. ബിജെപി മുൻ ബൂത്ത് പ്രസിഡന്റാണ് പ്രജീവ്.