ന്യൂഡൽഹി: പ്രസ്- പിരിയോഡിക്കൽസ് രജിസ്ട്രേഷൻ ബില്ലിൽ ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തി. ഓൺലൈൻ വാർത്താപോർട്ടലുകൾ അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരും. ബിൽ നിയമമായാൽ 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങൾ രജിസ്ട്രേറ്റിന് അപേക്ഷിക്കണം. പ്രസ് രജിസ്ട്രാർ ജനറലിനാണ് അപേക്ഷ നൽകേണ്ടത്. ഇതോടെ ഓൺലൈൻ മാധ്യമങ്ങളും കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽവരും.
1867 ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ടിന് പകരമായാണ് പുതിയ പ്രസ്-പിരിയോഡിക്കൽസ് രജിസ്ട്രേഷൻ ബിൽ കൊണ്ടുവരുന്നത്. രജിസ്ട്രേഷൻ വ്യവസ്ഥ ലംഘിച്ചാൽ നടപടി നേരിടണം. സസ്പെൻഷൻ, രജിസ്ട്രേഷൻ റദ്ദാക്കൽ, പിഴ ഈടാക്കൽ തുടങ്ങിയവയാണ് നടപടി.