നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി.മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, പി ചിദംബരം എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇഡിക്കൊപ്പം ഓഫീലേക്ക് പുറപ്പെട്ടത്.
കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു. പ്രകടനം പ്രകോപനപരമായതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളേയും എംപിമാരേയും അറസ്റ്റ് ചെയ്തു. രാഹുൽഗാന്ധിയുടെ അഭിഭാഷകനെയടക്കം തടഞ്ഞു.