വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് കുട്ടിയുടെ അച്ഛന്. കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധത്തില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് പിതാവ് വിഷയത്തില്‍ പ്രതികരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് അച്ഛന് മുന്നോട്ട് വയ്ക്കുന്നത്.
നിലവിലെ അന്വേഷണം തൃപ്തികരമാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം തെറ്റാണ്. സിപിഐ പ്രവര്‍ത്തകനാണ് താന്‍. അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സമരങ്ങളും മറ്റും കണ്ടിരുന്നു. ഞങ്ങളെ വച്ച് മുതലെടുക്കരുത്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നും കുട്ടിയുടെ അച്ഛന് ചൂണ്ടിക്കാട്ടുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിതാവിന്റെ പ്രതികരണം.
കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുനെ ആദ്യം സംശയമില്ലായിരുന്നു എന്നും കുട്ടിയുടെ അച്ഛന് വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ അവനെ സംശയമില്ലായിരുന്നു. ചെറുപ്പം മുതല്‍ കണ്ടിരുന്ന പയ്യനായിരുന്നു എന്നും പിതാവ് പ്രതികരിച്ചു.