ഹമാസുമായുള്ള ഉടമ്പടി ചർച്ചകൾക്കു ശേഷവും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടരുന്നു.
മെയ് മാസത്തിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ 11 ദിവസത്തെ ബോംബാക്രമണത്തിനു ശേഷമാണ് ഇന്ന് പുലർച്ച വീണ്ടും ആക്രമണം നടത്തിയത്.
ഗാസ സിറ്റിയിലെയും തെക്കൻ പട്ടണമായ ഖാൻ യൂനിസിലെയും ഹമാസ് കോമ്പൗണ്ടുകളെ തങ്ങളുടെ വിമാനം ആക്രമിച്ചതായും
ഇസ്രയേൽ സൈന്യം പറഞ്ഞു.
അതേ സമയം പലസ്തീനികൾ ജറുസലേമിലെ തങ്ങളുടെ ധീരമായ ചെറുത്തുനിൽപ്പ് തുടരുകയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഗാസയിലെ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഹമാസ് വക്താവ് പ്രതികരിച്ചന്ന് റോയ്ട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ ബോംബാക്രമണത്തിന്റെ ഫലമായി ഗാസയിൽ ആളപായമുണ്ടായോ എന്ന് വ്യക്തമല്ല. മാത്രമല്ല ഇസ്രയേൽ ബോംബാക്രമണം സ്ഥിരീകരിക്കുന്ന ഹമാസ് വക്താവിന്റെ പ്രസ്താവനയിൽ പ്രതികാരത്തിന്റെയോ ആക്രമണത്തോടുള്ള പ്രതികരണത്തിന്റെയോ സൂചനകൾ ഇല്ല.
വലതുപക്ഷ ദേശീയവാദിയായ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ ഒരു പുതിയ സഖ്യ സർക്കാർ വാരാന്ത്യത്തിൽ അധികാരമേറ്റതിനുശേഷം ഗാസയിൽ നടന്ന ആദ്യ ആക്രമണവും ഇസ്രയേൽ റെയ്ഡുകളായിരുന്നു.
അധിനിവേശ കിഴക്കൻ ജറുസലേം വഴി ഇസ്രയേൽ തീവ്ര വലതുപക്ഷ ദേശീയവാദികളും കുടിയേറ്റ അനുകൂല ഗ്രൂപ്പുകളും നടത്തിയ “പ്രകോപനപരമായ” മാർച്ചിന് പുതിയ സർക്കാർ തിങ്കളാഴ്ച അംഗീകാരം നൽകി. കിഴക്കൻ ജറുസലേമിൽ ചൊവ്വാഴ്ച പരേഡ് ചെയ്ത ആയിരക്കണക്കിന് ആളുകൾ, പതാകകൾ അഴിച്ചുവെക്കുകയും ചിലർ “അറബികൾക്ക് മരണം” എന്നും മറ്റു ചിലർ “നിങ്ങളുടെ ഗ്രാമം കത്തിക്കട്ടെ.” എന്നും അറബ് വിരുദ്ധ മന്ത്രത്തിൽ ഇസ്രായേൽ ആക്രോശിക്കുകയാണ്.