കെഎസ്ആർടിസി ഇന്ന് മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു. തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രം 75ഓളം ദീര്‍ഘദൂര സര്‍വ്വീസുകളാണ് തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പലയിടത്തും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ സര്‍വ്വീസുകള്‍. യാത്രക്കാരുടെ തിരക്കിന് അനുസരിച്ചായിരിക്കും സർവീസ് ക്രമീകരണം. വിവരങ്ങൾ “എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com വെബ്സൈറ്റിലും ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ് ചെയ്യാം. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ.
നാഷണൽ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. എന്നാൽ, ആവശ്യ സർവീസുകൾക്കായുള്ള ബസുകൾ ഉണ്ടാകും. 13ന് ഉച്ചയ്ക്കുശേഷം ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.