രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട് ചെയ്തത് രാജ്യസഭയാണ്.
എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ശിവദാസന്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആവുകയും പിന്നീട് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും, സംസ്ഥാന കമ്മിറ്റി അംഗവുമായി.