മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്‌റ്റൈപെൻഡ് വർധിപ്പിക്കണം, കോവിഡ് ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് കൂട്ടരാജി.
24 മണിക്കൂറിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. നാലു ദിവസം സമാധാനപരമായി സമരം ചെയ്‌തിട്ടും സർക്കാർ ഇടപെടാത്തതിനാലാണ് രാജിവച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. തിരികെ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട് ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.