കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. അനീഷ്കുമാറിനോട് തൃശൂർ പൊലീസ് ക്ലബ്ബിൽ ബുധനാഴ്ച രാവിലെ പത്തിന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.
ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും.
കവർച്ച നടന്ന ദിവസം അർധരാത്രി അനീഷ്കുമാർ ഉൾപ്പെടെ ബിജെപി നേതാക്കൾ തൃശൂർ നഗരത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചു.