കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇത്. മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്‌നാം ആരോഗ്യമന്ത്രി പുതിയ വകഭേദം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്. ഇതുവരെ 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേരാണ് മരിച്ചത്.