കോണ്‍ഗ്രസ് തീരുമാനമെടുക്കാൻ വൈകുന്നുവെന്നും ഘടകകക്ഷികളെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലായെന്നും ആർഎസ്പി നേതാവ് ഷിബു ബേബിജോൺ. വ്യക്തിപരമായ കാര്യങ്ങളാൽ ആണ് ആർഎസ്പിയിൽനിന്ന് അവധിയെടുക്കുന്നതെന്നും സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇപ്പോൾ സാധിക്കില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു. എന്നാൽ തുടർച്ചയായ തോൽവി മാനസികമായും സാമ്പത്തികമായും ഷിബു ബേബി ജോണിനെ തകർത്തെന്ന് അനുയായികൾ പറയുന്നു.
രാഷ്ട്രീയത്തിനും മേലുള്ള അരാഷ്ട്രീയ വാദങ്ങളും കാര്യങ്ങളും ചവറയിലെ തോല്‍വിക്ക് കാരണമാക്കിയെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തക്ക സമയത്ത് വേണ്ട തക്ക നിലപാടെടുക്കാത്തും കോൺഗ്രസിനോടുള്ള ജനങ്ങളുടെ മതിപ്പു കളഞ്ഞു. പാർട്ടി നേതൃത്വത്തിൽ നിന്നു അവധിയെടുക്കുന്നത് ആരോഗ്യപരമായ കാരണമാണെന്നും അല്ലാതെ രാഷ്ട്രീയ പ്രവർത്തനം നിർത്തിയെന്നൊരു തീരുമാനവും ഇല്ലായെന്നും അവധിക്കു പിന്നിൽ ഇല്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി.