മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്ട്രേറ്റര്‍ പട്ടേലിന്റെ നടപടി വേദനയുണ്ടാക്കുന്നെന്നും ജനവിരുദ്ധ നയങ്ങളവസാനിപ്പിച്ച് പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നും മോദിയോടാവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് സമാന പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എംകെ സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
ലക്ഷദ്വീപിൽ താമസിക്കുന്ന മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്ട്രേറ്റര്‍ പട്ടേലിന്റെ നടപടി വേദനയുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.