തിരുവനന്തപുരം: കോൺഗ്രസ് നേതാവും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു പത്മിനി തോമസും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
അതേസമയം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂർ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂർ അംഗത്വം സ്വീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി പദ്മകാർ വൽവിയും കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിലേക്ക് ചേർന്നിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ മന്ത്രിയുമായിരുന്ന പ്രിണീത് സിംഗും കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു. ഇവർ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് വിവരം. പട്യാലയിൽ നിന്നും നാല് തവണ തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയാണ് പ്രിണീത് സിംഗ്.