തെരഞ്ഞെടുപ്പിൽ കൂറുമാറുന്നവരെ വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രശസ്തസാഹിത്യകാരൻ എം മുകുന്ദൻ. വിശ്വാസമർപ്പിച്ചവർ മറുകണ്ടം ചാടുമ്പോഴുള്ള അവസ്ഥ ദുഖകരമാണ്. പത്മജ വേണുഗോപാലിൻ്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തി. ആൻ്റണിയുടെ മകൻ പോയതും വിശ്വസിക്കാൻ കഴിയുന്നില്ല. വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തിലാണ് എം മുകുന്ദന്റെ വിമർശനം.
തെരഞ്ഞെടുപ്പ് വരുമ്പോൾ കൂറുമാറാത്തത് ഇടതുപക്ഷം മാത്രമാണ്. സിപിഎം കാരനായി ജനിക്കുന്നവൻ സിപിഎം ആയി മരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.