തിരുവനന്തപുരം: കേരളത്തിൽ മുസ്ലിങ്ങൾ സുരക്ഷിതരെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം. എൽഡിഎഫ് സർക്കാർ ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണന. രാജ്യത്ത് മുസ്ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ എല്ലാ സംരക്ഷണവും നൽകുന്നു. മുസ്ലീങ്ങളുടെ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി കേൾക്കാൻ തയ്യാറാക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ നടത്തുന്ന പരിപാടികളെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാടിനോട് യോജിപ്പില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.