കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫ് സജീവമായിയെന്ന് കൺവീനർ ഇ പി ജയരാജൻ. പ്രതീക്ഷയോടെയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണ്, യുഡിഎഫിന് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
ചിലർ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന് പറയുന്നു. മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും മൃദു ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ലീഗിനോടുള്ള പരിഹാസമെന്നും ഇ പി ജയരാജൻ പറഞ്ഞു.
സുധാകരന്റെ നിലപാട് മാറ്റം മുസ്ലീം ലീഗിനോടുള്ള വഞ്ചനയാണ്, കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞത് ലീഗിനെ ഒഴിവാക്കാനാണെന്നും ഇപി പറഞ്ഞു.