ന്യൂഡൽഹി: കേന്ദ്ര അവഗണക്കെതിരെയുള്ള സംസ്ഥാന സർക്കാരിൻ്റെ ഡൽഹി സമരത്തെ അവഹേളിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളത്തിൻ്റെ സമരം ന്യായമെന്നും, കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. ഇതോടെ കേരളത്തിലെ കോൺഗ്രസ് പ്രതിരോധത്തിലായി.
കേന്ദ്ര ബിജെപി സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, എം എം ഹസനും കേരളത്തിന്റെ സമരത്തെ തള്ളിപ്പറയുകയാണുണ്ടായത്. കർണാടക സമരത്തെ ന്യായമെന്ന് പറഞ്ഞ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കേരളത്തിന്റെ സമരത്തെ തള്ളിപ്പറഞ്ഞത് ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്.