തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറാകില്ല. കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കിൽ ധനസഹായം ഇല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.