തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ ആയി ഉയർത്തും. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 32 കോടിയും അനുവദിച്ചു. സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടിയും അനുവദിച്ചു. ആറുമാസത്തിലൊരിക്കൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി അനുവദിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും കൈറ്റിന് 38.50 കോടിയും ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456.71 കോടി വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയ്ക്ക് 13 കോടിയും അനുവദിച്ചു.
എഐ സാങ്കേതിക വിദ്യയും ഡീപ്‌ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചുവെന്നും ധനമന്ത്രി പറഞ്ഞു.