കാസർഗോഡ്: കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയിൽ ചേരുന്നു. കാസർഗോഡ് മുൻ ഡിസിസി ജനറൽ സെക്രട്ടറി ആയിരുന്നു കെ കെ നാരായണൻ. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡൻ്റ് ജെ പി നദ്ദയിൽ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കെ കെ നാരായണൻ കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജിംഗ് കമിറ്റി അംഗവും പടന്നക്കാട് ബേക്കൽ ക്ലബ് മാനജിങ് ഡയറക്ടറുമാണ്.