ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിൻ്റെ കൈവശം പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസീദാർ ജില്ലാ കലക്ടർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.
50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിൻ്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്.