കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ പരാതി. എംഎൽഎയെ മോശം ഭാഷയിൽ അപകീർത്തിപ്പെടുത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ട്വന്റി ട്വന്റി നേതൃത്വത്തിൽ പൂത്തൃക്ക പഞ്ചായത്തിൽ നടത്തിയ മഹാസമ്മേളനത്തിലാണ് എംഎൽഎയെ മോശമായി അവതരിപ്പിച്ചുള്ള സാബുവിൻ്റെ പ്രസംഗം.
സാബു ജേക്കബിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പുത്തൻകുരിശ് സ്വദേശിനിയാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.