വർക്കല: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനത്തിൻ്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയെ സംബ്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശിവഗിരിയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും സച്ചിദാനന്ദ സ്വാമി കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങളിൽ പൂജാരിമായി പിന്നാക്കസമുദായക്കാരെ നിയമിച്ചത് വിപ്ലവകരമായ നീക്കമാണ്. ഗുരുവായൂർ, ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ പൂജാരികൾ ബ്രാഹ്മണർ ആകണമെന്ന മാനദണ്ഡം നിലവിലുണ്ട്. ഇത് പൊളിച്ചെറിയപ്പെടണം. പൂജാ കാര്യങ്ങളിൽ സവർണ്ണ വരേണ്യ വർഗ്ഗത്തിൻ്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിദാനന്ദ സ്വാമി പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി വിഎൻ വാസവൻ, ഐഎസ്ആർഒ ചെയർമാൻ എസ് സ്വാമിനാഥൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.