പത്തനംതിട്ട: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി പ്രവർത്തകൻ വധശ്രമ കേസിൽ റിമാൻഡിൽ. പന്തളം എൻഎസ്എസ് കോളേജിലെ സുധി സുദൻ ആണ് റിമാൻഡിൽ ആയത്. പന്തളം എൻ എസ് എസ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിലാണ് രണ്ട് എബിവിപി പ്രവർത്തകരെ റിമാൻഡ് ചെയ്തത്.
കേസിൽ ഒന്നാം പ്രതി വിഷ്ണു, ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്നിവരെയാണ് റിമാന്റ് ചെയ്തത്. വിദ്യാർത്ഥി സംഘർഷത്തിൽ 7 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ഉൾപ്പെടെയാണ് ഇയാൾ മർദിച്ചത്.