തിരുവനന്തപുരം: കെപിസിസിയുടെ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വി ഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തു. കൂടാതെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പോലീസിനും വാഹനത്തിനും നേരെ കല്ലേറുനടത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് സിറ്റി പോലീസ് കേസ് എടുത്തത്.