കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
‘നിരവധി സ്റ്റാർട്അപ്പുകൾ കേരളത്തിൽ വരുന്നുണ്ട്. വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണ്. യുവത്വമാണ് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്. രാജ്യം ഇപ്പോൾ മാറ്റത്തിൻ്റെ പാതയിലാണ്. അതിനെ ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്’, കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.