കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ധർമടത്ത് ഗതിക്കെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു. സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ് മത്സരിച്ചത്. കണ്ണൂർ ഡിസിസിക്ക് പക്വതയും വകതിരുവുമില്ല. ഡിസിസി യോഗത്തിൽ എങ്കടുക്കാൻ എത്തിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഗ്രൂപ്പ് അവസാനിക്കും എന്ന് പറഞ്ഞിട്ട് ഇന്ന് ഗ്രൂപ്പുകളുടെ എണ്ണം അഞ്ചായി. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ യുവാക്കൾ പാർട്ടിയിലേക്ക് എത്തുമെന്ന് കരുതി. പക്ഷെ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ കോൺഗ്രസിൽ സുധാകരൻ്റെ പിടി അയഞ്ഞുവെന്നും രഘുനാഥ് ചൂണ്ടിക്കാണിച്ചു. കെപിസിസിക്കും എഐസിസിക്കും ഇന്നലെ രാജി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി.