തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗ കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത. വിധി പ്രസ്താവത്തിൽ നിന്ന് ഉപലോകായുക്തമാരെ മാറ്റിനിർത്തണമെന്ന പരാതിക്കാരൻ്റെ ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളി.
പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ നൽകിയപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയെന്നും മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
സെഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാൻ തെളിവില്ല. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാനാകില്ലെന്നും ഹർജി തള്ളുന്നുവെന്നും ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും, ഹാറൂൺ ഉൽ റഷീദും വ്യക്തമാക്കി. മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവ നടത്തിയത്.