കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്ഫോടനത്തിൽ പരുക്കേറ്റവരെ മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൾ കോളേജിലെത്തി സന്ദർശിച്ചു. സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മെഡിക്കൽ കോളേജിൽ എത്തിയത്. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിൻ്റെയും ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും മുഖ്യമന്ത്രി നിർദേശം നൽകി.
അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു നീങ്ങുകയാണെന്നും അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.