കാസർഗോഡ് വിദ്യാർത്ഥിയുടെ മുടി സ്കൂളിൽ മുറിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആണ് നിർദേശം.
സംഭവം ഞെട്ടിക്കുന്നതും കേരളത്തിൻ്റെ രാഷ്ട്രീയ – സാംസ്കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതും ആണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.