കോഴിക്കോട്: മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻറിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.