വയനാട്: കോൺഗ്രസിലെ തമ്മിലടി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോൺഗ്രസ് കൺവെൻഷനിലായിരുന്നു കെ സുധാകരൻ്റെ പരസ്യ പരാമർശം. പാർടിയിൽ പലർക്കും പരസ്പരം ആരെയും കണ്ടുകൂടായെന്ന് സുധാകരൻ പറഞ്ഞു.
പരസ്പരം പഴി പറയുന്നതും അഭിപ്രായ വ്യത്യാസം കാണിക്കുന്നതുമാണ് പാർടിയുടെ ദൗർബല്യം. ഒരു വിഷയത്തിലും ഒന്നിക്കാൽ സാധിക്കാതിരിക്കുക എന്നതാണ് പാർടിയുടെ നാശം. തർക്കങ്ങൾ തീർക്കാൻ പറ്റുമോയെന്ന് നേതാക്കളോട് അദ്ദേഹം ചോദിച്ചു. തന്നോട് ഒരു ശതമാനം ബഹുമാനം ഉണ്ടെങ്കിൽ തൻ്റെ വാക്കുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിൽ ഇന്നലെവരെ കണ്ടാൽ മിണ്ടാത്തവർ തകർക്കങ്ങൾ പരിഹരിക്കണം. മദ്ധ്യസ്ഥരാരുമില്ലാതെ തർക്കങ്ങൾ പറഞ്ഞ് തീർക്കണമെന്ന് കൈകൂപ്പി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.