കൂത്തുപറമ്പ്: വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കുടിശിക നോട്ടീസ് കൊടുക്കാൻ പോയ സമയത്താണ് ഇയാൾ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ കൈവേലിക്കൽ സ്വദേശി ഷിജിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്കിൽ ജൂനിയർ ക്ലർക്കാണ് ഇയാൾ.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുടിശിക നിവാരണത്തിൻ്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു കൂത്തുപറമ്പ് അർബൻ ബാങ്കിലെ പ്യൂണും ജൂനിയർ ക്ലർക്കും. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയായിരുന്നു നോട്ടീസ് കൈപ്പറ്റിയിരുന്നത്. ഇതിനിടെ ഷിജിൻ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്നാണ് പരാതി. ക്യാമറ ഓണാക്കി വച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചതിനെതുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാവായ ഷിജിൻ മുങ്ങി.