തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫ് ഇന്നും നാളെയുമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജാഥകളും,പൊതുസമ്മേളനങ്ങളും നടത്തും. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാർക്കും ലഭിക്കാത്ത ഒന്നാണ്. സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
കേരളത്തിൻ്റെ അടിമുടിയുള്ള വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം ഏറ്റവും സഹായകരമാകും. അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ മെച്ചപ്പെടും. ഇത് കേരളത്തിൻ്റെ സ്വന്തം പദ്ധതിയാണ്. ഒരാളും ഇതിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.