കാഞ്ഞങ്ങാട്: കെഎസ്എഫ്ഇ മാലക്കല്ല് ശാഖയിൽ വ്യാജ ആധാരങ്ങൾ ഹാജരാക്കി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ യൂത്ത്കോൺഗ്രസ് നേതാവ് റിമാൻഡിൽ. സംഭവത്തിൽ ശാഖാ മാനോജർ രാജപുരം പോലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്. അറസ്റ്റിലായ ഇസ്മിയിലിനെ കോടതി റിമാൻഡ് ചെയ്തു.
ഇസ്മയിലും സ്ത്രീകളടങ്ങിയ എട്ടംഗ സംഘവും 2019 ഒക്ടോബർ 30ന് മാലക്കല്ല് ശാഖയിൽ ആധാരങ്ങൾ ഹാജരാക്കി വിവിധ ചിട്ടികളിൽ നിന്നായി 70 ലക്ഷത്തോളം രൂപയുടെ ചിട്ടി പിടിച്ചിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹാജരാക്കിയിരുന്നത് വ്യാജരേഖകളാണെന്ന് കണ്ടെത്തിയത്.
അറസ്റ്റിൽ നിന്നും ഒഴിവാകുവാൻ ഇസ്മായിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇസ്മായിലിനെ റിമാൻഡ് ചെയ്തു.