സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതമായിരുന്നു ആനത്തലവട്ടം ആനന്ദൻ്റെതെന്ന് സിപിഎം പോളിറ് ബ്യുറോ അംഗം എം എ ബേബി. തൊഴിലാളികളുടെയും സമൂഹത്തിലെ ഏറ്റവും അവശ ജനവിഭാഗത്തിൻ്റെയും അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ക്ഷണിതാവായി സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുമ്പോഴും തൊഴിലാളികളുടെയും അവശ ജനവിഭാഗത്തിൻ്റെയും വിഷയം ശക്തമായി കമ്മറ്റികളിൽ അവതരിപ്പിക്കാറുണ്ടായിരുന്നു.
എൽഡിഎഫിൻ്റെ ചീഫ് വിപ്പായി നിയമസഭയിൽ അതി സമർത്ഥമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെയും ഇന്ത്യയിലെയും തൊഴിലാളി പ്രസ്ഥാനത്തിന് ആനത്തലവട്ടം എന്നും ഒരു മാതൃകയായും ആവേശമായും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.